നെന്മാറയിൽ സീറ്റ് കച്ചവടം നടന്നുവെന്നത് പൊള്ളയായ ആരോപണമെന്ന് എൻഡിഎ സ്ഥാനാർഥി
പാലക്കാട്: സീറ്റ് കച്ചവടത്തിന് പിന്നാലെ നെന്മാറ മണ്ഡലത്തിൽ വോട്ടു കച്ചവടവും നടന്നതായി ഇടതുമുന്നണി സ്ഥാനാർഥി കെ ബാബു. ബി ജെ പി വോട്ടു നേടാനായി യു ഡി എഫ് സ്ഥാനാർഥി വ്യാപകമായി പണമൊഴുക്കിയതായും കെ ബാബു ആരോപിച്ചു. എന്നാൽ കെ ബാബുവിന്റേത് പൊള്ളയായ ആരോപണമാണെന്ന് എൻ. ഡി.എ. സ്ഥാനാർത്ഥി എ എൻ. അനുരാഗ് പ്രതികരിച്ചു.






