Specials Assembly Polls 2021

മൂവാറ്റുപുഴ വിട്ടുനല്‍കിയാല്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നല്‍കാം: ഫോര്‍മുലയുമായി ജോസഫ്

യുഡിഎഫില്‍ മൂവാറ്റുപുഴ സീറ്റില്‍ കണ്ണുവച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പുതിയ ഉപാധി. മൂവാറ്റുപുഴ നല്‍കിയാല്‍ കാഞ്ഞിരപ്പള്ളിക്കും പൂഞ്ഞാറിനും മേലുള്ള അവകാശവാദം ഉപേക്ഷിക്കാമെന്ന് കോണ്‍ഗ്രസിനെ അറിയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി. യു.ഡി.എഫില്‍ നാളെ വീണ്ടും ഉഭയ കക്ഷി ചര്‍ച്ചകള്‍ നടക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.