Specials Assembly Polls 2021

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പശ്ചിമ ബംഗാളിലെത്തും

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പശ്ചിമ ബംഗാളിലെത്തും. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും. ബി. ജെ. പിക്ക് ബദലായി മുഖ്യമന്ത്രി മമതാ ബാനര്‍ജി സിലിഗുഡിയില്‍ വനിതാ ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. അതെസമയം, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുന്‍ മന്ത്രി ദിനേശ് ത്രിവേദി ബി. ജെ. പിയില്‍ ചേര്‍ന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.