Specials Assembly Polls 2021

വാളയാര്‍ സമരം യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കും

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ സമരെത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കും. പിണറായി സര്‍ക്കാറിന്റെ നീതി നിഷേധത്തിനെതിരെ പോരാടുന്ന അമ്മയ്ക്ക് ഐക്യ ജനാധിപത്യ മുന്നണിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.