തുടർ ഭരണമെന്ന പ്രചാരണം UDF ന് ഗുണം ചെയ്തു: വിഡി സതീശൻ
കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ UDF അധികാരത്തിൽ വരുമെന്ന് വിഡി സതീശൻ. തുടർ ഭരണമെന്ന പ്രചാരണം UDF ന് ഗുണം ചെയ്തു. മഞ്ചേശ്വരം അടക്കം 7 സീറ്റുകളിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ സിപിഎം തീരുമാനിച്ചിരുന്നു. പ്രചാരണത്തിലെ സിപിഎം-ബിജെപി പോര് സർക്കസിലെ കോമാളികളുടെ തല്ലിന് സമാനമാണ്. പോളിങ് ശതമാനം കുറവു വരാനുള്ള കാരണങ്ങളിലൊന്ന് ബിജെപി വോട്ടുകൾ പോൾ ചെയ്യാതിരുന്നതാണെന്നും വിഡി സതീശൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.