Programs Vakradrishti

സ്വര്‍ണം ദുഖമാണുണ്ണീ കോവിഡല്ലോ തമ്മില്‍ ഭേദം

സ്വര്‍ണത്തിന്റെയും രത്‌നത്തിന്റെയും സ്വപ്നങ്ങളുടെയും ആരവത്തില്‍ നിന്ന് പ്രതിപക്ഷത്തെ കോവിഡിലേക്കും കോവിഡ് പ്രതിരോധത്തിലേക്ക് മടക്കി കൊണ്ടു വരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ക്ക് മറുപടി പറയവെ പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിച്ചത് വെറുതെയല്ല. സ്വാഭാവികമായി പ്രതിപക്ഷ നേതാവിന് ഇന്ന് മറുപടി പറയേണ്ടിയും വന്നു. ചര്‍ച്ചയില്‍ വീണ്ടും കൊറോണ കടന്നു വരുന്നത് കൊണ്ട് സര്‍ക്കാരിന് വലിയ തൊന്തരവുമില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1030. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.