Programs Vakradrishti

ഗവര്‍ണര്‍ സര്‍ക്കാര്‍ ഭായി...ഭായി..

ബുധനാഴ്ച നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ബില്ലിനെതിരായ പരമാര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗവര്‍ണര്‍ വിവാദ ഭാഗം വായിക്കുമോ ഇല്ലയോ എന്നത് മറ്റൊരു സസ്‌പെന്‍സ്. വായിക്കാതെ വിടാനാണ് സാധ്യത. വായിച്ചാലും വായിച്ചില്ലെങ്കിലും നയപ്രഖ്യാപനം പൂര്‍ണമായി രേഖകളില്‍ ഇടം പിടിക്കും. സര്‍ക്കാരിന്റെ തലവേദന ഇതൊന്നുമല്ല. ഗവര്‍ണര്‍ വിരോധത്തില്‍ താന്‍ മുമ്പെ എന്ന് നിലയില്‍ നില്‍ക്കുന്ന പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുള്ള ഒരു പ്രമേയമാണ്. ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് പ്രമേയം കൊടുത്തിരിക്കെ അതേ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനത്തിന് പ്രതിപക്ഷം ഇരുന്നു കൊടുക്കുമോ എന്നത് മറ്റൊരു കാര്യം. വക്രദൃഷ്ടി, എപ്പിസോഡ്: 922.