Programs Vakradrishti

കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പൊക്കുക

കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പൊക്കുക, കേരള പോലീസ് കാലങ്ങളായി തുടരുന്ന ഏര്‍പ്പാടാണിത്. എന്ത് സംഭവിച്ചാലും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ സംഘടിപ്പിക്കും. അവനെകൊണ്ട് ഇടിച്ച് പഴുപ്പിച്ച് എല്ലാ കുറ്റങ്ങളും സമ്മതിപ്പിക്കും. കുറച്ച് സമയം കിട്ടിയാല്‍ ബിന്‍ലാദന്‍ തൊട്ട് ബാഗ്ദാദിയെ വരെ കൊന്നത് മേപ്പടി പ്രതിയാണെന്ന് സമ്മതിപ്പിക്കും. അതാണ് കേരള പോലീസ് എന്ന് ആര്‍ക്കാണറിയാത്തത്. ഇതാ ഇവിടെ മാവോയിസ്റ്റ് ബന്ധം ചുമത്തി രണ്ട് ചെറുപ്പകാരെ കോഴിക്കോട്ടു നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കരിനിയമം ചുമത്തി കേസെടുക്കുന്നു.വഴിയെ പോയ തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് കുറ്റം ഏല്‍പ്പിക്കയാണെന്ന് അറസ്റ്റിലായ ചെറുപ്പക്കാര്‍ വിശദീകരിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്:873.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.