Programs Vakradrishti

കാരാട്ട് സഖാവിനും മനസ്സിലാവുന്നില്ല കമ്യൂണിസ്റ്റ് യുഎപിഎ

ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും കൂടി നയിക്കുന്ന കേരളത്തിലെ സര്‍ക്കാരിന്റെ പോലീസ് സി.പി.എം കുഞ്ഞുങ്ങളായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ കരിനിയമം ചുമത്തിയത് കണ്ട് മഹാ വിപ്ലവകാരികളായ പോളിറ്റ് ബ്യുറോ അന്തിച്ച് നില്‍ക്കുകയാണ്. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. കോഴിക്കോട്ടെ പാര്‍ട്ടി ബ്രാഞ്ച് അംഗങ്ങളായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാവോ ബന്ധമുണ്ടോ എന്ന് കണ്ടു പിടിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചിരിക്കെയാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇനി രാജ്യത്തെ കരിനിയമങ്ങളെക്കുറിച്ച് പി.ബി സഖാക്കള്‍ മറ്റിടങ്ങളില്‍ പോയി എങ്ങനെ പ്രസംഗിക്കും? വക്രദൃഷ്ടി, എപ്പിസോഡ്: 876

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.