Programs Vakradrishti

ഇന്നത്തെ അക്രമ പൂജകള്‍

ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘര്‍ഷത്തിന് അയവു വന്നെങ്കിലും അക്രമ സമരത്തിന് കോപ്പു കൂട്ടി വിശ്വാസികളുടെ മുഖം മൂടി അണിഞ്ഞു വന്നവര്‍ ഇന്നും ശബരിമലയിലെത്തി. വനിതാ മാധ്യമ പ്രവര്‍ത്തകയക്ക് ഇന്നും എതിര്‍പ്പ് കാരണം പിന്തിരിയേണ്ടി വന്നു. ഗാന്ധിയന്‍ മോഡല്‍ സമരം പ്രഖ്യപിച്ചവര്‍ ഇന്നലെ അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാധ്യമ പ്രവര്‍ത്തകരെയടക്കം ആക്രമിച്ചത് പോലെ ഹര്‍ത്താലിലും അക്രമ പൂജ നടത്തി. പോലീസിന്റെ കണ്ണു വെട്ടിച്ചു ശബരിമലയിലെത്താന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ഹിന്ദു സംഘടനാ നേതാവിന്റെ വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടു കൊണ്ടാണ് ദേവസ്വം മന്ത്രി പ്രതിഷേധക്കാരെ നേരിട്ടത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും. വക്രദൃഷ്ടി, എപ്പിസോഡ്: 657.