Programs Vakradrishti

സുരേഷ് ഗോപി പിടിച്ച പുലിവാല്

ഊണിലും ഉറക്കത്തിലും പരമഭക്തനായ സുരേഷ് ഗോപിക്ക് ഈ നാട്ടിലെ തിരഞ്ഞെടുപ്പ് നിയമങ്ങളെക്കുറിച്ച് നല്ല ധാരണയില്ലാത്തതിനാല്‍ വിവാദങ്ങളില്‍പ്പെട്ട് കിടക്കുകയാണ്. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി ആദ്യം ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു. തുഷാര്‍ തൃശ്ശൂരിലിറങ്ങാതെ വയനാട് വച്ച് പിടിച്ചതിനാല്‍ പിന്നാലെ സുരേഷ് ഗോപിയെത്തി. തൃശ്ശൂരിലെ എന്‍.ഡി.എ അനുഭാവികളുടെ ഈ അവസ്ഥ സുരേഷ് ഗോപി സിനിമകളിലെ ചില പാട്ടുകള്‍ പോലെ വിലാപ ഭരിതമാണ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പോലും പാടിപ്പോകുന്നു. ആലത്തൂരിലെ രമ്യ മാത്രമല്ല, തൃശ്ശൂരിലെ താര സ്ഥാനാര്‍ത്ഥിയും പാടുമെന്ന് എത്രപേര്‍ക്ക് അറിയാം... വക്രദൃഷ്ടി, എപ്പിസോഡ്: 753