Programs Vakradrishti

വരുന്നു... അങ്കത്തട്ടായി ചവറയും കുട്ടനാടും

ആര്‍ക്കും വേണ്ടാത്ത രണ്ടു ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വര്‍ഷത്തിന് താഴെ കാലാവധി മാത്രം ശേഷിക്കെ കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വിചാരിച്ചിരിക്കെയാണ് നവംബര്‍ അവസാനം ഉപതിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് കാലത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചെറുപതിപ്പാവുകയും ചെയ്യും. വക്രദൃഷ്ടി, എപ്പിസോഡ്: 1062.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.