Programs Vakradrishti

അരുത് മുഖ്യമന്ത്രി അരുതേയെന്ന് മുല്ലപ്പള്ളി

അരുത് മുഖ്യമന്ത്രി കുടുംബബന്ധങ്ങളെ മദ്യം കൊടുത്ത് തകര്‍ക്കരുതേ എന്ന ആവശ്യവുമായി ഗാന്ധി ദര്‍ശന്‍ സമിതി നടത്തിയ മദ്യ വിരുദ്ധ ധര്‍ണ ഉത്ഘാടനം ചെയ്യാന്‍ അവര്‍ വിളിച്ചത് വി.എം.സുധീരനേക്കാള്‍ അനുയോജ്യനായ നേതാവിനെ തന്നെയാണ്. മദ്യനിരോധനം തന്നെ വേണമെന്ന് ആവശ്യപ്പെടുന്ന നേതാവാണ് മുല്ലപ്പള്ളി. കേരളത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രിയാവുകയാണെങ്കില്‍ സമ്പൂര്‍ണ മദ്യ നിരോധനം കൊണ്ട് വരും അദ്ദേഹം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇപ്പോള്‍ തന്നെ മദ്യം കയറ്റാറില്ല. ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ട് പൂട്ടേണ്ടി വന്നതും പാര്‍ട്ടിയലെ തര്‍ക്കം കാരണം പൂട്ടിയതുമായി ബാറുകളുടെ കണക്കിലെടുക്കുമ്പോല്‍ മദ്യനിരോധനത്തിലേക്കുള്ള പാതയിലായാരിന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്നും മുല്ലപ്പള്ളി പറയും. വക്രദൃഷ്ടി, എപ്പിസോഡ്: 996

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.