Programs Vakradrishti

ജോസ് കെ മാണി അകത്തോ പുറത്തോ

ജോസ്.കെ.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം കഷണം ഇപ്പോള്‍ യു.ഡി.എഫിന് അകത്താണോ പുറത്താണോ. പുറത്താക്കിയെന്നാണ് നാട്ടുകാരും ജോസ് കെ മാണിയും വിശ്വസിക്കുന്നത്. എന്നാല്‍ ആരെയും പുറത്താക്കിയിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. അപ്പോള്‍ മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന് കണ്‍വീനര്‍ ബെന്നിബെഹനാന്‍ പറഞ്ഞതോ. അതെ പറഞ്ഞു. പക്ഷെ മാധ്യമങ്ങള്‍ തെറ്റിധരിച്ചതാണ്. പുറത്താക്കി എന്ന് പറഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവ്. എന്നാല്‍ അവര്‍ക്ക് മുന്നണി യോഗത്തില്‍ പങ്കെടുക്കാമോ? അത് പറ്റില്ല. മുന്നണിയില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. പക്ഷെ, പുറത്താക്കിയിട്ടില്ല. മുന്നണിയില്‍ തുടരാന്‍ അര്‍ഹതയുമില്ല. അല്ല നേതാക്കളെ ആകെ കണ്‍ഫ്യൂഷനാണല്ലോ. വക്രദൃഷ്ടി, എപ്പിസോഡ്: 1016.