Programs Vakradrishti

ലയനം സുരക്ഷിതം, തീരമണഞ്ഞ് ജോണി നെല്ലൂര്‍

അന്തരിച്ച ടി.എം.ജേക്കബിന് ജോണി നെല്ലൂര്‍ കൊടുത്ത വാക്കാണ്. പാര്‍ട്ടിയെ സുരക്ഷിതമായ ഒരു തീരത്ത് എത്തിക്കാമെന്ന്. പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിലാണ് ജോണി നെല്ലൂര്‍ അനുയായികളുമായി ലയിച്ചത്. സുരക്ഷിതതീരത്തെത്താന്‍ സന്നദ്ധനാവാതെ അനൂപ് ജേക്കബ് ഒറ്റയ്ക്ക് നീന്തും. പിറവം എന്ന് സുരക്ഷിത തീരമെങ്കിലും തത്ക്കാലം അനൂപിന് മുന്നിലുണ്ട്. ജോണി നെല്ലൂരിന് അതല്ല അവസ്ഥ. സീറ്റ് കിട്ടാതെ തേരാപാരാ നടക്കുകയാണ്. ഒരു സീറ്റ് എന്തായാലും പി.ജെ.ജോസഫ് ജോണി നെല്ലൂരിന് വാങ്ങി നല്‍കും. അതുറപ്പ് ഏകസീറ്റ് പാര്‍ട്ടിയായ കേരള കേണ്‍ഗ്രസ് ജേക്കബില്‍ നിന്നിട്ട് ഒരു കാര്യവുമില്ല. ജോണി നെല്ലൂരിന്റേത് കറക്ട് മൂവ്. വക്രദൃഷ്ടി, എപ്പിസോഡ്: 945.