Programs Vakradrishti

വണ്ടിക്കാശ് എ.ഐ.സി.സി നല്‍കും

 കുടിയേറ്റ ത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അവരുടെ പിച്ചച്ചട്ടിയില്‍ കൈയിടാതെ അതിനുള്ള ചിലവ് എ.ഐ.സി.സി നല്‍കാമെന്ന അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം വന്നപ്പോള്‍ സര്‍വ്വരും ഞെട്ടി. പാര്‍ട്ടി ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും കാശില്ലാതെ വിഷമിക്കുന്ന എ.ഐ.സി.സി ഇത്രയും പണം എവിടുന്നു നല്‍കും. പണം നല്‍കുന്നതിനേക്കാള്‍ പ്രധാനം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ശക്തമായ വിമര്‍ശനമാണിത്. പല സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അവരില്‍ നിന്ന് കാശ് വാങ്ങുന്ന റെയില്‍വേയ്ക്കും കേന്ദ്രത്തിനുമെതിരെയുള്ള വിമര്‍ശനമാണ് ഈ സഹായ വാഗ്ദാനം. എല്ലാ പി.സി.സി കള്‍ക്കും എ.ഐ.സി.സി നല്‍കിയ നിര്‍ദേശ പ്രകാരം കര്‍ണാടക പി.സി.സി ഒരു കോടിയുടെ ചെക്ക് ചീഫ് സെക്രട്ടറിയെ ഏല്‍പ്പിക്കുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 978.