Programs Vakradrishti

മുഖ്യന്‍ വിരട്ടി.... ഏപ്രില്‍ ഫൂളാക്കാതേ വിഡ്ഡി ദിനം കടന്നു പോയി

ഏപ്രില്‍ ഒന്നിന് ആളുകളെ ഏപ്രില്‍ ഫൂളാക്കുന്ന പരിപാടി ഇത്തവണ കേരളത്തില്‍ വലുതായി നടന്ന ലക്ഷണമില്ല. ലോക വിഡ്ഡിദിനത്തില്‍ കൊറോണ വിഷയത്തില്‍ തമാശകള്‍ പ്രചരിപ്പിച്ചാല്‍ പിടി വീഴും എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയതിനാലാവണം തമാശയേ വേണ്ടെന്ന് വച്ചു പലരും. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പിന്നെ അത്തരം മെസേജുകള്‍ വന്നുവെന്ന് തന്നെ പറയാനാവില്ല. മുഖ്യമന്ത്രിയ്ക്ക് നിര്‍ദോഷമായ തമാശകളെ പോലും പേടിയാണ് എന്ന് പിടിതോമസ് എം.എല്‍.എ പ്രതികരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഏപ്രില്‍ ഫൂള്‍ നിരോധന നിര്‍ദേശം പലരും അനുസരിച്ചുവെന്ന വേണം കരുതാന്‍. വക്രദൃഷ്ടി,എപ്പിസോഡ്: 959.