ഫിറോസ്ക്കാന്റെ സങ്കടം ആർക്കെങ്കിലും അറിയോ? വക്രദൃഷ്ടി
ജീവിക്കാൻ വേണ്ടി ചെയ്ത ഒരു സമരാന്ന്. അയിന് ഇങ്ങനെയെല്ലാം ചെയ്യാൻ തൊടങ്ങിയാല് ഫിറോസ്ക്കാനെ പോലെയ്ള്ള യുവതുർക്കികള്‍ എന്താക്കല്. കയിഞ്ഞ അഞ്ചുകൊല്ലം മുയുമൻ സമരം നടത്തി. ഇനി അടുത്ത ഇലക്ഷൻ വരെ സമരം നടത്തുവേം വേണം. പത്തുകൊല്ലം പ്രതിപക്ഷത്തിരിക്കുന്ന പാർട്ടീരെ യുവജന സംഘടന നേതാവിന്റെ സങ്കടം ആരിക്കെങ്കിലും അറിയോ. വേറെ ആരിക്ക്ണ്ടായിന്ന് ഇങ്ങനൊരു ഒരു ദുരിതം.