Programs Vakradrishti

അതിരപ്പിള്ളിയെന്ന കുടത്തിലെ ഭൂതം

കൃത്യമായ ഇടവേളകളില്‍ ഇറക്കി കളിക്കുന്ന ഒരു കാര്‍ഡാണോ ഈ അതിരപ്പിള്ളി. ഏത് മുന്നണി അധികാരത്തില്‍ വന്നാലും വൈദ്യുതി മന്ത്രിമാരും വൈദ്യുതി ബോര്‍ഡും ഇടയ്ക്കിടയ്ക്ക് ഉറക്കത്തില്‍ നിന്നുണര്‍ന്ന് അതിരപ്പിള്ളി എന്ന വിളിക്കും. എതിര്‍പ്പുയരുമ്പോള്‍ പരണത്ത് വെയ്ക്കും. രണ്ടു വര്‍ഷം മുമ്പും നിയമസഭയില്‍ വൈദ്യുതി മന്ത്രി എം.എം,മണി പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞ് അടച്ചതാണ്. ഇപ്പോഴിതാ കെ.എസ്.ഇ.ബിയ്ക്ക് എന്‍ഒസി നല്‍കി പൊടി തട്ടി തുറന്നിരിക്കുകയാണ് അതിരപിള്ളി എന്ന് പഴം പാട്ടുമുറി. അത് എം.എം.മണി മന്ത്രിയുടെ പൂങ്കിനാവ് മാത്രമെന്ന് പക്ഷെ, മുന്നണിയിലെ പരിസ്ഥിതി പാര്‍ട്ടി ഓഫ് ഇന്ത്യ നേതാക്കളും. വക്രദൃഷ്ടി, എപ്പിസോഡ്: 1001.