Programs Vakradrishti

പ്രതിഷേധത്തിന്റെ വേഷവും നിറവും

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വേഷം നോക്കി അറിയാം എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് ഒരു പ്രതിഷേധം നടന്നു. വേഷം നോക്കി പ്രധാനമന്ത്രിയ്ക്ക് ഇവരെ തിരിച്ചറിയാന്‍ പറ്റുമോ? ബുദ്ധിമുട്ടാണ്. ഖദറും അല്ലാതെയുമുള്ള ശുഭ്ര വസ്ത്രധാരികളാണെങ്കിലും സയാമീസ് ഇരട്ടകളെ പോലെ തോന്നിക്കും. രാഷ്ട്രീയത്തിന്റെയും കൊടിയുടെയും നിറം വേറെയാണ്. പക്ഷെ, ഇവിടെ കേന്ദ്രസര്‍ക്കാരിനെയും ദേശീയ പൗരത്വ ബില്ലിനെതിരെയും എതിര്‍ക്കുന്ന കാര്യത്തില്‍ ഒരേ നിറമാണ്. കഴിഞ്ഞ കുറെ ദിവസമായി നിയമസഭയിലും പുറത്തും പരസ്പരം ഏറ്റുമുട്ടിയിരുന്നവരാണ്. പൊതു ശത്രുവിനെതിരെ ഒന്നിച്ചു കൂടെ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി സമ്മതവും മൂളി. രക്തസാക്ഷി മണ്ഡപത്തില്‍ ഒരുമിച്ച് പുഷ്പചക്രം വെച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഭരണപ്രതിപക്ഷ മുന്നണി നേതാക്കളും സത്യാഗ്രഹ സമരം നടത്തി. എന്തൊരു ഐക്യം. നാടിനെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ഇതു പോലെ ഒരു ഐക്യമുണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായേനെ. വക്രദൃഷ്ടി, എപ്പിസോഡ്: 897

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.