Programs Vakradrishti

ഒഴിയാബാധയായി ബാര്‍കോഴ

യു.ഡി.എഫ് സര്‍ക്കാരിന്റെ വിജിലന്‍സും എല്‍.ഡി.എഫിന്റെ വിജിലന്‍സും കുഴിച്ചു മൂടാന്‍ ശ്രമിച്ച ബാര്‍ കോഴ കേസ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു. കടലില്‍ കൊണ്ടു കളഞ്ഞാലും കാട്ടില്‍ കൊണ്ടു കളഞ്ഞാലും കേസ് തിരികെ വരും. കോഴ വാങ്ങിയതിന് തെളിവില്ലെന്ന് പറഞ്ഞ് കെ.എം.മാണിയെ കുറ്റ വിമുക്തനാക്കി കേസ് അവസാനിപ്പിച്ച വിജിലന്‍സ് നടപടി വിജിലന്‍സ് കോടതി എടുത്ത് ദൂരെ കളഞ്ഞു. മര്യാദയ്ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങി നല്‍കാനും കോടതിയുടെ ഉഗ്രശാസന. നമ്മുടെ വിജിലന്‍സ് തത്ത ജേക്കബ് തോമസിനെ നിര്‍ബന്ധിത അവധിയ്ക്ക് അയച്ച ശേഷം വിജിലസ് കേസുകള്‍ എഴുതി തള്ളുന്ന കലാപരിപാടി ആയിരുന്നല്ലോ നടന്നത്. ഇനി ഏതെല്ലാം തിരികെ വരുമെന്ന് കണ്ടറിയണം. വക്രദൃഷ്ടി, എപ്പിസോഡ്: 639