Programs Vakradrishti

കേരള കോണ്‍ഗ്രസിലെ പുലിമുരുകന്‍മാര്‍

പുലിയെ അതിന്റെ മടയില്‍ പോയി വെല്ലുവിളിക്കുകയും കീഴടക്കുകയും ചെയ്യുക എന്നതാണ് ധീരന്റെ ലക്ഷണം. കേരള കോണ്‍ഗ്രസിലെ പുലിമുരുകനായ ജോസ് കെ.മാണി അതു കൊണ്ടാണ് പാര്‍ട്ടിയിലെ ഒരേയൊരു പുലിയായ പി.ജെ.ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ പുതിയ ഓഫീസ് തുറക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്തത്. കുട്ടനാട് സീറ്റിന് വേണ്ടി അവകാശ വാദം ഉന്നയിച്ച് കൊണ്ടാണ് ജോസ് കെ മാണിയുടെ ശക്തിപ്രകടനം. യോഗം നടന്നു കൊണ്ടിരിക്കെയാണ് കെ.എം.മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാലു നിലത്തുറയ്ക്കാതെ ഒരു പ്രവര്‍ത്തകന്‍ എത്തിയത്. കൊടിയുമായെത്തിയ പ്രവര്‍ത്തകനെ പുറത്തേക്ക് പറഞ്ഞയച്ചെങ്കിലും ഇതുപോലുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ അടിത്തറ എന്ന് പറയാന്‍ ജോസ് കെ മാണി മടിച്ചില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 910

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.