Programs Vakradrishti

രണ്ടില പോരും കോണ്‍ഗ്രസ് സ്വപ്‌നങ്ങളും

കേരള കോണ്‍ഗ്രസ് എം. ജോസ് കെമാണി വിഭാഗത്തിന് നേരെ പടിയടച്ച് യു.ഡി.എഫ്. പുകഞ്ഞ കൊള്ളി പുറത്തു തന്നെ എന്ന് വെച്ച് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗം കേരളകോണ്‍ഗ്രസ് എമ്മിനും നല്‍കി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടിനെ വഞ്ചന എന്നാവര്‍ത്തിച്ച് ജോസ് കെ.എം.മാണിയുടെ നിലപാട് അപക്വവും കെ.മാണിയുടെ ആത്മാവ് പൊറുക്കാത്തതമാണെന്ന് യു.ഡി.എഫ് വിലിയിരുത്തി. യു.ഡി.എഫ് ചെലവില്‍ വിജയിച്ച കോട്ടയം ലോകസഭാ സീറ്റും രാജ്യസഭാ സീറ്റും രാജി വെയ്ക്കണമെന്നും മുന്നണി ആവശ്യപ്പെട്ടു. രണ്ടില ചിഹ്നം കിട്ടിയതോടെ ജോസ് വിഭാഗത്തെയും മുന്നണിയില്‍ നിലനിര്‍ത്തി കൊണ്ടു പോകാമെന്നുള്ള ആലോചനകള്‍ ഉപേക്ഷിച്ചാണ് ഇടത്തേക്ക് പാലം വലിക്കുന്ന ജോസ് വിഭാഗത്തെ യു.ഡി.എഫ് മനസ്സില്ലാ മനസ്സോടെ കൈവിട്ടത്. വക്രദൃഷ്ടി, എപ്പിസോഡ്: 1064.