Programs Vakradrishti

കൊറോണയില്‍ കൈകഴുകി രക്ഷപ്പെട്ടു ചില വിവാദങ്ങള്‍

പൊതു ശ്രദ്ധ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത് ചില വിവാദങ്ങളായിരുന്നു. രാഷ്ട്രീയവിവാദങ്ങള്‍ .അതിലൂടെ ചിലരും രക്ഷപ്പെട്ടു. സംസ്ഥാന പോലീസ് മോധാവി ലോക്‌നാഥ് ബെഹ്‌റയെക്കതിരെ സി.എ.ജി റിപ്പോര്‍ട്ടിലെ പരാമാര്‍ശങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയിലടക്കം പ്രതിഷേധം കത്തിച്ചു വരുമ്പോഴായിരുന്നു സഭ തന്നെ നിര്‍ത്തി വെച്ചത്. സാങ്കേതിക സര്‍വ്വകലാശാലയിലെ അദാലത്തിന്റെ പേരില്‍ മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രതിപക്ഷം രാജി വരെ ആവശ്യപ്പെട്ടിരുന്നു. എല്ലാം വെറുതെയായി. ഇനി ഇതെല്ലാം ഒന്ന് വീണ്ടും കത്തിച്ചു കൊണ്ടു വരിക എന്നത് ശ്രമകരമായ കാര്യമാണ്. വക്രദൃഷ്ടി,എപ്പിസോഡ്: 951.