Programs Vakradrishti

മദ്യപര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആളുണ്ടായി

കോവിഡ് കാലത്ത് മദ്യ ഷോപ്പുകള്‍ തുറക്കുന്നതിനെ കുറിച്ചും മദ്യവിതരണത്തിനുള്ള ബെവ് ക്യൂ ആപ്പിന്റെ ക്രമക്കേടുകളെ കുറിച്ചും ഒക്കെ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും മദ്യപര്‍ക്ക് വേണ്ടി ഒരു വാക്ക് പറയാന്‍ ഇവിടെ ആരും ഇല്ല. ഷാപ്പ് തുറന്നില്ലെങ്കില്‍ ആളുകള്‍ക്ക് ഭ്രാന്ത് വരുമെന്ന് പറഞ്ഞ മന്ത്രി ഇ.പി.ജയരാജനെയും ഷാപ്പ് തുറക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെയും മറന്നല്ല ഇത് പറയുന്നത്. പക്ഷെ, ബെവ്ക്യൂ ആപ്പ് നിലവില്‍ വന്നതിന് ശേഷം മദ്യപര്‍ക്കുണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയാന്‍ കെ.സുരേന്ദ്രനെ ഉണ്ടായുള്ളൂ. ആപ്പ് മദ്യപര്‍ക്കുണ്ടാക്കുന്ന പൊല്ലാപ്പുകളെ കുറിച്ച് കെ.സുരേന്ദ്രന്‍ ഇന്ന് മനസ്സ് തുറന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 999.