Programs Vakradrishti

ഇ.ഡിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

കസ്റ്റംസും എന്‍.ഐ.എയും പോലെയല്ല എന്‍പോഴ്‌സ് മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായുള്ള ശിവശങ്കരന്റെ ബന്ധമൊക്കെ നീണ്ട കഥയായി ഇ.ഡി. കോടതിയെ അറിയിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല പ്രതിപക്ഷം ആദ്യം മുതല്‍ ആരോപിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പേരെടുത്ത് കോടതിയില്‍ കൊടുക്കുന്ന കുറിപ്പടിയില്‍ പറയുന്നുണ്ട്. ഇ.ഡി. ഇങ്ങനെ കടിഞ്ഞാണില്ലാതെ മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിനും ആഹ്ലാദം. സംഘത്തിന്റെ നേതാവ് ശിവശങ്കരന്‍ ആണെന്ന് വരെ ഇ.ഡി.പറഞ്ഞിട്ടുള്ളതായാണ് അറിവ്. ഇതേ സ്പീഡില്‍ പോവുകയാമെങ്കില്‍ മുഖ്യമന്ത്രിയാണ് നേതാവ് എന്ന് ഇ.ഡി. പറയാന്‍ വളരെ കാലതമാസം വേണ്ട. പഴയ ചാരക്കഥയില്‍ കേന്ദ്ര ഐ.ബിയും കേരള പോലീസും മെനഞ്ഞത് പോലെ പിന്നീട് പൊളിയുന്ന കഥകളാവരുതെന്ന് മാത്രം. വക്രദൃഷ്ടി, എപ്പിസോഡ്: 1109.