മസാല ബോണ്ടൊരു മസാല ബോണ്ട് പടം
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഇവിടെ വന്ന് ബി.ജെ.പിയുടെ വിജയയാത്രയില്‍ കിഫ്ബിക്കെതിരെ സംസാരിച്ചിട്ട് പോയതിന് പിന്നാലെ ഇ.ഡി.യുടെ ഇണ്ടാസും വന്നു. കിഫ്ബി സി.ഇ.എയും ഡെപ്യൂട്ടി സി.ഇ.ഒ യും ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാനാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നു കഴിഞ്ഞതിന് ശേഷമുള്ള ഇ.ഡി നോട്ടീസിനെ കേന്ദ്രമന്ത്രി കൂടി ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിശേഷിപ്പിക്കുന്നു ധനമന്തി തോമസ് ഐസ്ക്ക്. വക്രദൃഷ്ടി, എപ്പിസോഡ്: 1189.