Programs Vakradrishti

പ്രവാസിമലയാളികള്‍ നാട്ടിലേക്ക്

പ്രവാസി മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നു.. വ്യാഴാഴ്ച ആദ്യ വിമാനം വരികയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ സംശയങ്ങളും ആശങ്കകളും തര്‍ക്കവും ഒഴിഞ്ഞുള്ള ഒരു നേരമില്ലല്ലോ. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഇതു സംബന്ധിച്ച് പറയുന്ന കാര്യത്തില്‍ ഈ ആശയക്കുഴപ്പമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രി വി,.മുരളീധരന്റെയും വാക്കുകളിലൂടെ മനസ്സിലാകുന്നത്. രജിസ്റ്റര്‍ ചെയ്ത് വരുന്ന പ്രവാസികളുടെ എണ്ണം. അതിനുള്ള മുന്‍ഗണന. ഏതെല്ലാം വിമാനത്താവളങ്ങള്‍ , ക്വാറന്റൈന്‍ ചെയ്യല്‍ തുടങ്ങിയവ എല്ലാറ്റിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആശയവിനിമിയം നടന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിയുടെയും പ്രതികരണങ്ങള്‍ വെളിവാക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 979.