Programs Vakradrishti

വിരഹത്തിന്റെ കാറ്റാടിത്തണലില്‍ ജനപ്രതിനിധികള്‍

കാലാവധി കഴിഞ്ഞതോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ കഴിഞ്ഞ ദിവസത്തോടെ ഉദ്യോഗസ്ഥ ഭരണത്തിന് കീഴിലായി. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞ് വരുന്ന പുതിയ ഭരണ സമിതികള്‍ ചുമതലയേറ്റെടുക്കണം. ഇതു വരെ കീരിയും പാമ്പും ആയി കഴിഞ്ഞ ഭരണ പ്രതിപക്ഷാംഗങ്ങള്‍ കെട്ടിപ്പിടിച്ചു കരഞ്ഞും പരസ്പരം ആശ്ലേഷിച്ചും ഫോട്ടോയെടുത്തും പിരിഞ്ഞു. വര്‍ഷാന്ത്യത്തില്‍ ക്ലാസാസ്‌മേറ്റുകളുടെ വിരഹനിമിഷങ്ങളിലായിപ്പോയി ഒരു വേള ജനപ്രതിനിധികള്‍. വീണ്ടും മല്‍സരിക്കുന്നരും മല്‍സരിക്കാത്തവരും കക്ഷി രാഷ്ട്രീയത്തിനവധി കൊടുത്തു പരസ്പം കൈ കൊടുത്തു. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാനപനങ്ങളിലെ വിടവാങ്ങല്‍ മുഹൂര്‍ത്തവും ഒരു പോലെയായിരുന്നു. ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ കയ്യാങ്കളി പതിവായിരുന്ന ബി.ജെ.പി ഭരിച്ച നഗരസഭയായ പാലക്കാട്ടെ വിടവാങ്ങല്‍ ചടങ്ങ കണ്ടാല്‍ അങ്ങനെയെന്തെങ്കിലും സംഭവിച്ചതായിപ്പോലും നമുക്ക് തോന്നില്ല. അത്ര ഐക്യത്തോടെയും യോജിപ്പോടെയുമായിരുന്നു വിടവാങ്ങല്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1110.