Programs Vakradrishti

കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ

ഒടുവില്‍ തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ കയ്യൊഴിയേണ്ടി വന്നു മുഖ്യമന്ത്രിയ്ക്ക്. ആക്ഷേപങ്ങളെ തുടര്‍ന്ന് ചുമതലകളില്‍ നിന്ന് നീക്കിയിരുന്നെങ്കിലും സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി ക്രമങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഐ.എ.എസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചില ചട്ടവട്ടങ്ങളുണ്ട്. ശരിയാവാം. വകുപ്പ് തല അന്വേഷണം വേണം. റിപ്പോര്‍ട്ട് വേണം. ശിവശങ്കരന്‍ എന്ന് ഉദ്യോഗസ്ഥന് കളളക്കടത്ത് പ്രതികളുമായുള്ള ബന്ധം അഖിലേന്ത്യാസര്‍വീസ് ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് ചീഫ് സെക്രട്ടറിയും അഡീഷണള്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ബാക്കി അന്വേഷണം മുറപോലെ നടക്കും. ശിവശങ്കരന്‍ നടത്തിയ നിയമനങ്ങള്‍ ശരിയായില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് ഇത്ര പോലും വൈകേണ്ട കാര്യമുണ്ടായിരുന്നില്ല. അതായത് മനസ്സോടെയല്ല ഇപ്പോള്‍ മുഖ്യമന്ത്രി നടപടിയെടുത്തതെന്ന് ചുരുക്കം. വക്രദൃഷ്ടി, എപ്പിസോഡ്: 1027.