Programs Vakradrishti

മിന്നലുകളില്‍ ഷോക്കടിച്ച് ജനം

എന്ത് ന്യായവും ന്യായകരണവും ഉണ്ടായിക്കോട്ടെ. ജനങ്ങളെ ബന്ദിയാക്കി കൊണ്ടുള്ള മിന്നല്‍ സമരത്തില്‍ നിന്ന് സംഘടനകള്‍ പിന്‍മാറിയേ കഴിയൂ. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കാര്യം മാത്രമല്ല. നിന്ന നില്‍പ്പില്‍ സമരം ചെയ്യുകയും ഒ.പി ബഹിഷക്കരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, ജനങ്ങള്‍ക്ക് അവശ്യസേവനം നല്‍കുന്ന വിഭാഗങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ തുടങ്ങിയവരെല്ലാം ഇത്തരം സമരമാര്‍ഗ്ഗം സ്വീകരിക്കാറുണ്ട്. ജനവിരുദ്ധമാണ് ഈ മിന്നല്‍ സമരങ്ങള്‍. ഇന്നലെ അതിനിടയില്‍ ഒരു മരണം കൂടി സംഭവിച്ചു. ഈ മിന്നലുകളില്‍ വൈദ്യുതാഘാതമേല്‍ക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. ക്ഷമ കെട്ടാല്‍ അവരെല്ലാ കൂടി ഇറങ്ങും. ഈ പറഞ്ഞ സാറന്‍മാരെയെല്ലാം കൂടി എടുത്ത് ഉടുക്കും. ആറുമണിക്കൂര്‍ നഗരത്തില്‍ സര്‍ക്കാരും ഭരണവും ഇല്ലാതെ അരാജകത്വം രാജ്യം ഭരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. വക്രദൃഷ്ടി, എപ്പിസോഡ്:944.