Programs Vakradrishti

വിദേശയാത്രയും ആകാശയാത്രയും

സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളെ കടുത്ത സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നവരാണ് മലയാളികള്‍. പിണറായിയും രണ്ട് മന്ത്രിമാരും ഉദ്യോസ്ഥരും കുടുംബ സമേതം നടത്തുന്ന ജപ്പാന്‍ കൊറിയ സന്ദര്‍ശനമാണ് ഇപ്പോഴത്തെ വിഷയം. മുഖ്യമന്ത്രിയുടെ ആറാമത്തെ യാത്രയാണിത് നാട്ടുകാരോട് മുണ്ടു മുറുക്കിയുടുക്കാന്‍ പറഞ്ഞിട്ട് സര്‍ക്കാര്‍ ചെലവില്‍മന്ത്രിമാര്‍ ഊരു ചുറ്റുന്നത് ശരിയോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വിദേശ നിക്ഷപ ചര്‍ച്ചകള്‍ക്കാണ് പോയതെന്ന് ഔദ്യോഗിക വിശദീകരണം. ചെലവ് സര്‍ക്കാരിന്റേതായിരിക്കില്ലെങ്കിലും ഭാര്യമാര്‍ സമേതം പോണോ എന്ന് മറ്റൊരു ചോദ്യം. പക്ഷെ കണ്ടു പഠിക്കുന്ന നല്ല കാര്യങ്ങള്‍ ഇവിടെ വന്ന് നടപ്പാക്കണമെന്ന് മാത്രം. അല്ലെങ്കില്‍ ഇതൊക്കെ വെറും ഊരു ചുറ്റല്‍ തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 890.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.