Programs Vakradrishti

പ്രതിപക്ഷനേതാവും പഴയ ആഭ്യന്തരമന്ത്രിയും

മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആഞ്ഞടിക്കുന്നത് കാണണം. എന്നാ ഒരു ഗെറ്റപ്പ് പെര്‍ഫോമന്‍സാന്നേ.., ന്റെ പൊന്നോ പൊളിച്ചടുക്കുവാ മൂപ്പര്. പിണറായി സഖാവിനെയൊക്കെ കസേരയിലിരുത്തി പ്ലാഞ്ച് പ്ലാഞ്ച് എന്ന് പറഞ്ഞല്ലേ വലിച്ചു കീറി ഒട്ടിക്കുന്നത്. അത് കണ്ടപ്പൊഴാ പഴയ കുറേ പെര്‍ഫോന്‍സ് ഓര്‍മ്മ വന്നത്. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നില്ല നല്ല കിടുക്കാച്ചി ആഭ്യന്തരമന്ത്രി ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു നാല് കൊല്ലം മുമ്പ്. അന്ന് മാവോയിസ്റ്റുകളെ നേരിടാന്‍ അദ്ദേഹം തണ്ടര്‍ബോള്‍ട്ടിനെ ഇറക്കിയിരുന്നു. അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും കേള്‍ക്കണം. എന്താ സാധനം ചീങ്കണ്ണിയാ ചീങ്കണ്ണി. അപ്പോ പ്രതിപക്ഷനേതാവും പഴയ ആഭ്യന്തരമന്ത്രിയും ഇതാ മാറി മാറി എത്തുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 874

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.