Programs Vakradrishti

കോലാഹല ഭവനിലെ ഇരട്ടച്ചങ്കന്‍ ഗവര്‍ണര്‍

രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ തന്നെ കേരളത്തില്‍ അധികമാണ്. എന്നാല്‍ പിന്നെ കോലാഹല വാദിയായ ഒരു ഗവര്‍ണറെ അയച്ച് കേരളത്തെ നിര്‍വീര്യമാക്കാമെന്ന് കേന്ദ്രം നിശ്ചയിച്ചിട്ടാണെന്ന് തോന്നുന്നു ആരിഫ് മുഹമ്മദ് ഖാനെ ഇങ്ങോട്ടയച്ചത്. എഴുതിത്തയ്യാറാക്കുന്ന പ്രസംഗവും വായിച്ച് പൊടി തട്ടിപ്പോകുന്ന പ്രസംഗകരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം രാഷ്ട്രീയാഭിപ്രായം വരെ പറയാമെന്ന പക്ഷക്കാരനാണ് മുന്‍ കോണ്‍ഗ്രസുകാരനായ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ മറുപടി പറഞ്ഞതോടെ സമ്മേളനം കോലാഹലസമ്പൂര്‍ണ്ണമായി. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വേദിയിലും ചരിത്രഗവേഷകരായ വിദ്യാര്‍ത്ഥികള്‍ സദസ്സിലും പ്രതിഷേധിച്ചു. ബെംഗാളിലെ ഗവര്‍ണര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. എന്തായാലും ഗവര്‍ണര്‍ ഉറച്ചു തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 905

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.