Programs Vakradrishti

സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്ന കേന്ദ്രവിരുദ്ധം വായിച്ച് ഗവര്‍ണര്‍

എല്ലാവരും ഉറ്റുനോക്കിയത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്ന കേന്ദ്രവിരുദ്ധം വായിക്കുമോ എന്നായിരുന്നു. പണ്ടും ഗവര്‍ണര്‍മാരെ കൊണ്ട് കേന്ദ്രവിരുദ്ധം പറയിച്ചിട്ടുണ്ട്. ചിലര്‍ ചിലത് വായിക്കാതെ ഒഴിവാക്കിയിട്ടുമുണ്ട്. വായിച്ചാലും വായിച്ചില്ലെങ്കിലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം രേഖകളില്‍ ഇടം പിടിക്കും. ഗവര്‍ണരെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവുമായി പ്രതിപക്ഷവും രംഗത്ത് വന്നതോടെയാണ് നയപ്രഖ്യാപനത്തിന് പിരിമുറുക്കം കൂട്ടിയത്. നോട്ടീസ് കൊടുത്തിട്ട് പ്രതിപക്ഷത്തിന് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാതിരിക്കാനാവില്ല. രാവിലെ പ്ലക്കാര്‍ഡും ബാനറുമായെല്ലാം പ്രതിപക്ഷം കച്ചമുറുക്കി വന്നതോടെ ഉദ്ദേശം മനസ്സിലായി. നടുത്തളത്തിലിറങ്ങി ഗവര്‍ണരെ തടഞ്ഞ പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നീക്കിയാണ് ആരിഫ് മുഹമ്മദ് ഖാന് വഴിയൊരുക്കിയത്. ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തു കളിയും നാടകവുമാണെന്ന് ആരോപിക്കാനും പ്രതിപക്ഷം മറന്നില്ല. എന്തായാലും കഴിഞ്ഞ നിയമസഭയിലെ അവസാന ബജറ്റവതരണ വേള പോലെ അത്ര അലമ്പായില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 923