Programs Vakradrishti

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഐസക് മന്ത്രിയുടെ പെടാപ്പാട്

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളിലൊക്കെ പോകുന്നുവെന്ന് വച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമാണെന്ന് പറയുക വയ്യ. പദ്ധതി ചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വരും കൊല്ലം പദ്ധതി ചെലവില്‍ വെട്ടിക്കുറവും വരുത്തിയിട്ടുണ്ട്. ഇങ്ങനെ ഇരുട്ടു കൊണ്ട് ഓട്ടയടച്ച് സംസ്ഥാന ഖജനാവിനെ മുന്നോട്ട് കൊണ്ട് പോവുകയാണ് ഐസക്ക് മന്ത്രി. ജി.എസ്.ടി കുടിശ്ശികയില്‍ സംസ്ഥാനത്തിന് നല്‍കേണ്ട 3000 കോടിയില്‍പ്പരം രൂപ നല്‍കാതെ കേന്ദ്രവും പറ്റിക്കുന്നു. കടമെടുപ്പിനുള്ള പരിധിയില്‍ ഇളവു കൊടുക്കുന്നുമില്ല. റിസര്‍വ് ബാങ്കിന്റെ കയ്യിലുള്ള കരുതല്‍ പണം വാങ്ങി വിത്തെടുത്ത് കുത്തിയാണ് കേന്ദ്രം ജീവിക്കുന്നത് തന്നെ. അങ്ങോട്ട് പോയിട്ട് ഒരു കാര്യവുമില്ല. പിന്നെ ഐസക്ക് മന്ത്രി എന്തോന്ന് ചെയ്യും. പിന്നെ കിഫ്ബി ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 891

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.