കെപിസിസിക്ക് പൊല്ലാപ്പാകുന്ന കേന്ദ്രനേതാക്കള്‍...
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് രാജസ്ഥാന് മുഖ്യമന്ത്രി കേരളത്തില്‍ വന്ന് പ്രസംഗിക്കേണ്ടിയിരുന്നില്ല. അത് രമേശ് ചെന്നിത്തലയെ കൊണ്ട് പരിഭാഷപ്പെടുത്തേണ്ടിയിരുന്നുമില്ല. കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഇവിടെ വന്ന് കേരളത്തെ പ്രശംസിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളും ഇതു പോലെ പൊല്ലാപ്പായതാണ്. ദേശീയ ലൈന്‍ ഒന്ന് മാറ്റിപ്പിടിച്ച് സി.പി.എമ്മിനെയും പിണറായി ഭരണത്തെയും നിശിതമായി വിമര്‍ശിക്കണമെന്ന് കേരളത്തില്‍ വരുന്ന കേന്ദ്ര നിരീക്ഷകരെ ആരാണ് ഒന്ന് പറഞ്ഞ് ധരിപ്പിക്കുക. വക്രദൃഷ്ടി, എപ്പിസോഡ്: 1162.