അടിതെറ്റിക്കാന്‍ പല അന്വേഷണങ്ങള്‍
വി ഡി സതീശന് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ സ്പീക്കറെ സമീപിച്ചിരിക്കുന്നു. കാര്യമിത്രേയുള്ളൂ, പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രളയ പുനരധിവാസപദ്ധതിയായ പുനര്‍ജനിയില്‍ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് അന്വേഷണം. എന്നാല്‍ ഭവന നിര്‍മ്മാണ പദ്ധതികളില്‍ വിദേശ സഹായം വാങ്ങിയിട്ടില്ലെന്നും 81 തവണ താന്‍ വിദേശത്ത് പോയെന്ന ആരോപണം തെറ്റാണെന്നും സതീശന് പറയുന്നു. മാത്രമല്ല ഒരുപാട് കേസുകളില്‍ കുടുങ്ങികിടക്കുന്ന സര്‍ക്കാര്‍, ശ്രദ്ധ തിരിക്കാന്‍ തന്നെ എടുത്ത് പഞ്ഞിക്കിടുവാണെന്ന് വി.ഡി സതീശന് ആണയിടുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1120.