Programs Vakradrishti

ഏത്തമിടല്‍ പോലീസിന് ഏത്തമിടേണ്ടി വരുമോ

കണ്ണൂരില്‍ കൂട്ടം കൂടി നിന്നവര്‍ക്ക് ഏത്തം ഇടീല്‍ ശിക്ഷ നല്‍കിയ പോലീസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ ഏത്തം ഇടേണ്ട അവസ്ഥയാണുള്ളത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അല്ലെങ്കില്‍ തന്നെ ഒരു ആക്ഷന്‍ ഹീറോ പോലീസാണ്. ഉത്തേരന്ത്യയില്‍ ലോക്ക് ഡൗണ്‍ തെറ്റിക്കുന്നവരെ തല്ലുകയും ശിക്ഷ നല്‍കുകയും ചെയ്യുന്ന മാതിരി ഇവിടെയും പ്രയോഗിച്ചതാണ് ജില്ലാ പോലീസ് മേധാവി. നിയമം നടപ്പാക്കല്‍ കര്‍ശനമാക്കണമെങ്കിലും കേരളത്തില്‍ ഒരു പക്ഷെ അത്ര കയ്യടി കിട്ടാന്‍ പോകുന്നതല്ല ഈ വക ഏര്‍പ്പാടുകളെന്ന് മുഖ്യമന്ത്രിയ്‌ക്കെങ്കിലും മനസ്സിലായി. നമ്മുടെ സംസകാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രായം ചെന്നവരെ തല്ലുന്നത് ശരിയയല്ലല്ലോ അതിനാല്‍ ഏത്തമിടീച്ചതാണ് എന്ന് എസ്.പിയും. വക്രദൃഷ്ടി, എപ്പിസോഡ്: 957