Programs Vakradrishti

ബലിയാടല്ല ചാവേറായി ഐ.ടി സെക്രട്ടറി

സ്പ്രിംക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി നില്‍കിയിട്ടും വിവാദം തീരാത്തത് കൊണ്ട് ഐ.ടി സെക്രട്ടറി രംഗത്തിറങ്ങി. എല്ലാം ഐ.ടി സെക്രട്ടറിയോട് ചോദിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ചെയ്തത് നല്ല കാര്യമായാലും മോശം കാര്യമായാലും ഉത്തരവാദിത്തം തനിക്ക് തന്നെന്ന് ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ ഏറ്റു പറയുന്നു.....പക്ഷെ, സര്‍ക്കാര്‍ സംവിധാനത്തില്‍ കരാര്‍ ഒപ്പിടുന്നത് സെക്രട്ടറിമാരാണെങ്കിലും ഉത്തരവാദിത്വം സര്‍ക്കാരിനല്ലേ. ഐ.ടി സെക്രട്ടറി ആരുടെ ചാവേറാണ്? പ്രതിപക്ഷത്തിന് സംശയം തീരുന്നില്ല. കൊണ്ടു വരുന്ന ആരോപണങ്ങളെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കുന്ന ശീലമുള്ള പ്രതിപക്ഷം ഇതില്‍ ഉറച്ചു തന്നെ. രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 969