Programs Vakradrishti

റണ്ണിംഗ് റേസിൽ ജോസ് കെ മാണി മുന്നിൽ

രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ള ഇരു കേരള കോൺഗ്രസുകളുടെ വാദവും തർക്കവും കസേര കളി പോലെ തുടരുകയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ചിഹ്നം രണ്ടു വിഭാഗങ്ങൾക്കും നൽകാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതിന് പിന്നാലെ ഹൈക്കോടതി ചിഹ്നം ഇതാ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചിരിക്കുന്നു. അതായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരി വെച്ചിരിക്കുന്നു. അത് ചോദ്യം ചെയ്ത് പി.ജെ.ജോസപ് വിഭാഗം നൽകിയ ഹർജി തള്ളി. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ ചിഹ്നത്തിന് വേണ്ടിയുള്ള ഓട്ട മൽസരത്തിൽ ജോസ് കെ മാണിക്ക് വിജയം. പക്ഷെ ജോസഫ് വിഭാഗം വിടില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോകും. പുതിയ മുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ചുവന്ന ലഡു വിതരണം ചെയ്താണ് ജോസ് കെ മാണി വിഭാഗം സംഭവം ആഘോഷിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 1116.