Programs Vakradrishti

ഉള്ളില്‍ സങ്കടമുണ്ടായിട്ടും തൃപ്തനായി കാനം

സി.പി.ഐ തങ്ങള്‍ക്ക് ലഭിച്ച 25 സീറ്റുകളില്‍ 21 ലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്ന് ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും കേരള കോണ്‍ഗ്രസിന് വേണ്ടി വിട്ടു കൊടുത്തു. പകരം ചങ്ങനാശ്ശേരി ലഭിക്കണം എന്ന് വാശിപ്പിടിച്ചിട്ടും നടന്നില്ല. ഒടുവില്‍, 25 സീറ്റ് കിട്ടിയല്ലോ എന്ന് പരസ്യമായി ആശ്വാസം പ്രകടിപ്പിക്കുകയാണ് സി.പി.ഐ. കോട്ടയം ജില്ലയില്‍ സീറ്റ് ഒന്നായി കുറഞ്ഞ് പോയത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ടാക്കിയെങ്കിലും വിഷമമെല്ലാം മനസ്സിലൊതുക്കുകയാണ് കാനം. വക്രദൃഷ്ടി,എപ്പിസോഡ്: 1193.

Mathrubhumi News is now available on WhatsApp. Click here to subscribe.