Programs Vakradrishti

കോവിഡ് 19 ..പ്രതിരോധത്തില്‍ കരുതലോടെ കേരളം

അതിഥിതൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ഇന്നുണ്ടായില്ല. ബഹളം വെച്ചാല്‍ നാട്ടിലേക്ക് പോകാന്‍ വണ്ടി കിട്ടുമെന്ന് അവരെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്ന് പോലീസിന് വിവിരം കിട്ടി. ഇത് പോലത്തെ സന്ദേശം പ്രചരിപ്പിച്ച നമ്മുടെ രണ്ടു നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് മുഖ്യന്‍ തന്നെ പറയുന്നുണ്ടല്ലോ. എന്തായാലും അവരുടെ ക്ഷേമമന്വേഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പായിപ്പാട്ടുമെത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 958.