Programs Vakradrishti

കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ യുഡിഎഫിലെ കീരിയും പാമ്പും

കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടു വിഭാഗങ്ങളെയും ഒരു മുന്നണിയില്‍ കൊണ്ടു പോകുന്നത് കീരിയെയും പാമ്പിനെയും ഒരുമിച്ച് സൂക്ഷിക്കുന്നതിനേക്കാള്‍ പ്രയാസമാണ്. പോരടിച്ചിരുന്ന കേരള കോണ്‍ഗ്രസുകള്‍ നേരത്തെ ഒരേ മുന്നണിയില്‍ വാണിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജേക്കബ് വിഭാഗം പിളര്‍ന്ന് മാറി യു.ഡി.എഫില്‍ തന്നെ നിലനിന്നിട്ടുമുണ്ട്. എന്നാല്‍ പ്രാദേശിക തലത്തിലെ തര്‍ക്കവും സീറ്റു തര്‍ക്കവും എല്ലാം കൂടി ഒരു വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് ചാടിക്കുമെന്ന് ലക്ഷണം കണ്ടിട്ട് ഉറപ്പിക്കാം. എല്‍.ഡി.എഫില്‍ ദീര്‍ഘകാലം അംഗമായിരുന്ന പി.ജെ.ജോസഫ് വിഭാഗമാണോ പഴയ ബാന്ധവമോര്‍ത്ത് മുന്നണി മാറുക? അതോ മുമ്പ് എല്‍.ഡി.എഫ് ആഭിമുഖ്യം പ്രദര്‍ശിപ്പിച്ച ജോസ് കെ. മാണി വിഭാഗമോ? ഇരു കൂട്ടരും പരസ്പരം ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ ധാരണ പാലിക്കാത്ത മുന്നണി ഒരു മുന്നണിയാണോ എന്ന് പി.ജെ.ജോസഫിന്റെ ചോദ്യമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മാത്രമല്ല, പഴയ സ്‌നേഹസ്മരണയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പി.ജെ.ജോസഫ് പലപ്പോഴും നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്യുന്നു. ഏത് വിഭാഗം വന്നാലും സ്വീകരിക്കാമെന്ന സി.പി.എം നല്‍കുന്ന പ്രലോഭനത്തെ കുറിച്ച് യു.ഡി.എഫിനും ഭയപ്പാട് ഇല്ലാതില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 990