Programs Vakradrishti

ഇതു താനെടാ... ആരോഗ്യപ്പോലീസ്....

ഏകോപനം പോലീസിനെ ഏല്‍പ്പിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍നമാക്കാനാണ് മുഖ്യന്റെ തീരുമാനം. നടപടിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും സംഘടനകള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് കോള്‍ക്കുന്നത്. അടി മരുന്നിന്റെ ഫലം ചെയ്യുമെന്നാണ് പണ്ടുള്ളവര്‍ പറയുന്നത് കൊണ്ടാകണം, ഇനി പോലീസ് ഇറങ്ങുക. ക്വാറന്റൈന്‍ നിരീക്ഷണത്തിനും സമ്പര്‍ക്ക പട്ടിക പിന്തുടരാനും പോലീസ് ഇറങ്ങുന്നത് സംഗതി അല്‍പം ഗൗരവമായത് കൊണ്ട തന്നെ. ആദ്യ ഘട്ടത്തിലെ അടിച്ചിടലില്‍ സജീവമായിരുന്ന പോലീസ് വിമര്‍ശനങ്ങളെ തുടര്‍ന്ന് അല്‍പം പിന്‍വാങ്ങിയതാണ് കുഴപ്പമായത് എന്ന് മുഖ്യന്‍ കരുതുന്നുണ്ടാകണം. അപ്പോള്‍ ജാഗ്രതൈ. വീഴ്ച വരുത്തുന്നവര്‍ക്ക് പഴയത് പോലെ ഏത്തമിടേണ്ടി വരും. വക്രദൃഷ്ടി, എപ്പിസോഡ്: 1039.