Programs Vakradrishti

ഇ.ഡിയോ കെ.ഡിയോ

മോഷണക്കേസ് അന്വേഷിക്കാനായി വന്ന പോലീസ് വീട്ടിനകം മുഴുവന്‍ വാരിവലിച്ചിടുന്നത് പോലെയാണ് സംസ്ഥാനത്തെ ഇ.ഡി അന്വേഷണം. കള്ളക്കടത്ത് അന്വേഷിക്കാന്‍ വന്ന കസ്റ്റംസിനെയും എന്‍.ഐ.എ യും ഇപ്പോള്‍ വലുതായി കാണാനില്ല. പകരം ഇ.ഡി.എന്ന് എന്‍േഫാഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇപ്പോള്‍ താരം. ഇ.ഡി.അയച്ച ഒരു വാട്ടസ് ആപ്പ് ഓലയാണ് തോമസ് ഐസക്ക് പൊക്കിപ്പിടിക്കുന്നത്. അതങ്ങ് മനസിലരിക്കട്ടെയെന്നും സര്‍ക്കാരിനെ തോണ്ടാല്‍ വന്നാല്‍ ഇ.ഡി വെറും കെ.ഡി ആവുമെന്നാണ് നല്ല വാക്കുകളിലൂടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു വെയ്ക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 1119.