Programs Vakradrishti

കുഞ്ഞാപ്പയുടെ ഗോളാന്തര രാഷ്ട്രീയ യാത്രകൾ

ഉണ്ടിരുന്ന കുഞ്ഞാപ്പയ്ക്കൊരു ഉൾവിളിയുണ്ടായത് പോലെയാണ് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങാൻ പി.കെ.കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് വണ്ടി കയറിയത്. ഇ.അഹമ്മദിന്റെ ഒഴിവിൽ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പൽ മൽസരിച്ചത് വേങ്ങര നിയമസഭാ സീറ്റ് രാജി വെച്ചിട്ടായിരുന്നു. യു.പി.എയ്ക്ക് അധികാരം കിട്ടിയാൽ ലീഗിനുള്ള കേന്ദ്ര മന്ത്രി പദം സ്വപ്നം കണ്ട് 2019 -ലും മൽസരിച്ചു ജയിച്ചു. കുഞ്ഞാപ്പ പോണമെന്ന് തങ്ങൾ പറഞ്ഞത് കൊണ്ട് പോയതാണ്. അല്ലാതെ ഒന്നും ആഗ്രഹിച്ചതല്ല. പട്ടുമെത്തയിൽ കിടക്കാനല്ല മുൾപ്പാതയിലൂടെ നടക്കാനാണ് പോയത്. പക്ഷെ നടപ്പത്ര സുഖകരമല്ലാത്തതിനാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ ഹതാശനായി മടങ്ങുന്നു കുഞ്ഞാപ്പ. വക്രദൃഷ്ടി, എപ്പിസോഡ്: 1140.