Programs Vakradrishti

കെവി തോമസിന്റെ കൂട്ടിലടയ്ക്കാത്ത തത്ത

കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നല്‍കാതെ മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ റിവേഴ്‌സ് ക്വാറന്റൈനിലാക്കിയിരിക്കുകയാണ് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍. കോവിഡ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തന പരിപാടികളുമില്ല അങ്ങനെ വീണു കിട്ടിയ സമയം എഴുത്തിനും പക്ഷി വളര്‍ത്തലിനും മാറ്റി വെച്ചിരിക്കുകയാണ് കെ.വി. തോമസ്. കൊച്ചുമകനൊപ്പം ഒരു കൊച്ചു തത്തയൊട് കൊഞ്ചിപ്പറഞ്ഞും കൊച്ചു വര്‍ത്തമാനം പറഞ്ഞും സമയം പോക്കുകയാണ് തോമസ് മാഷ്. വൈകാതെ കുമ്പളങ്ങി ഡയറി പോലെ പഞ്ചവര്‍ണക്കിളിപ്പുരാണം എന്നൊരു പുസ്തകം തോമസ് മാഷില്‍ നിന്ന് പ്രതീക്ഷിക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 1029. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.