Programs Vakradrishti

ലക്ഷദ്വീപും കേരള നിയമസഭയും

 ലക്ഷദ്വീപ് ഒരിക്കലെങ്കിലും സന്ദർശിച്ചവർക്കറിയാം. ഇത്രയും ശാന്തമായ സ്ഥലം വേറെയില്ല. നാട്ടുകാരെല്ലാം പഞ്ചാപ്പാവങ്ങൾ, നിഷ്കളങ്കർ , കേരളക്കരയിൽ നിന്ന് പോകുന്നവരോടുള്ള സ്നേഹവായ്പ്പ് പ്രകടമാക്കുന്നവർ, വിദ്യാഭ്യാസതതിനും , ചികിൽസയ്ക്കും, അവശ്യ വസ്തുക്കൾക്കും കേരളത്തെ ആശ്രയിക്കുന്നവർ. പ്രാദേശിക ഭാഷയോടൊപ്പം മലയാളവും സംസാരിക്കാനറിയാവുന്നവർ. മലയാളം ടെലിവിഷൻ ചാനലുകളും സിനിമയും കാണുന്നവർ. ഭൂമി ശാസ്ത്രപരമായും കേരളത്തിന്റെ ഒരു പതിപ്പ്. അവിടെ അഡിമിനിസ്ട്രറ്ററായി വന്ന മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി അവിടെ കാട്ടിക്കൂട്ടുന്ന തുഗ്ലക്ക് പരിഷ്ക്കാരങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണ് ദ്വീപ് ജനങ്ങൾ. ഈ പശ്ചാത്തലത്തിലാണ് കേരള നിയമസഭയും ഒരു പ്രമേയം പാസ്സാക്കിയത്. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തിന് പോലും ഉൾക്കൊള്ളാനാവാത്ത നടപടികളാണ് അഡിമിനിസ്ട്രേറ്ററുടേത്. എന്തായാലും എതിർപ്പ് ഫലം കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. ദ്വീപിലെ ബി.ജെ.പി ചുമതലയുള്ള നമ്മുടെ അബ്ദുള്ളക്കുട്ടിയെയും ബി.ജെ.പി നേതാക്കളെയും അമിത് ഷാ ഡൽഹിയിൽ വിളിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ലക്ഷദ്വീപ് കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ പോയ അബ്ദുള്ളക്കുട്ടിക്ക് പക്ഷെ ഒരു സംശയം ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരള നിയമസഭയ്ക്കെന്ത് കാര്യം. വക്രദൃഷ്ടി, എപ്പിസോഡ്: 1251.

Watch Mathrubhumi News on YouTube and subscribe regular updates.