പെട്ടി പൊട്ടിച്ചപ്പോള്‍ ഞെട്ടിയവര്‍..
ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നടുവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തീര്‍ത്ത ശരശയ്യയില്‍ കിടന്ന് എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം. തദ്ദേശ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയായി കരുതിയാല്‍ എല്‍.ഡി.എഫിന് ആത്മ വിശ്വാസം നല്കുന്ന ഫലം. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തെ കുറിച്ച് മനക്കോട്ട കെട്ടേണ്ടതില്ല. ഓരോ തിരഞ്ഞെടുപ്പും ഓരോ വിധിയെഴുത്തു നല്കുന്ന കേരളത്തിലെ വോട്ടര്‍മാരുടെ മനസ്സിലിരിപ്പ് പ്രവചിക്കുക വയ്യ. വക്രദൃഷ്ടി, എപ്പിസോഡ്: 1135.